30 വയസ് കഴിഞ്ഞാൽ ഈ ടെസ്റ്റുകൾ സ്ത്രീകൾ നടത്തണം

ചൊവ്വ, 2 ജനുവരി 2024 (19:39 IST)
തങ്ങളുടെ ജീവിതകാലത്തില്‍ ഒരുപാട് ഹോര്‍മോണല്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകള്‍. ആര്‍ത്തവ ചക്രവും ഗര്‍ഭകാലവും കഴിഞ്ഞ് ആര്‍ത്തവവിരാമം വരെ സ്ത്രീകളില്‍ ഹോര്‍മോണല്‍ മാറ്റങ്ങള്‍ സംഭവിക്കും. 30 കള്‍ എന്നത് സ്ത്രീകളില്‍ വളരെ പ്രധാനമാണ്. 30 കഴിഞ്ഞ സ്ത്രീകളില്‍ എന്തെല്ലാം ചെക്കപ്പുകള്‍ സ്ഥിരം ചെയ്യേണ്ടതായിട്ടുണ്ട് എന്ന് നോക്കാം.
 
പ്രധാനമായും ഈ പ്രായക്കാരില്‍ കണ്ടുവരുന്ന പ്രശ്‌നം മാനസികമായ സമ്മര്‍ദ്ദമാണ്. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം, മക്കള്‍,ഇതെല്ലാം കൂടാതെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഈ പ്രായത്തില്‍ സ്ത്രീകളെ വലയ്ക്കുന്നു. ബാലന്‍സ്ഡായ ഡയറ്റാണ് പിന്തുടരുന്നതെന്നും കൃത്യമായ സമയങ്ങളില്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്നും സ്ത്രീകള്‍ ഉറപ്പ് വരുത്തേണ്ടതാണ്. സ്ത്രീകളില്‍ പ്രായമാകും തോറും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നു. 35ലെത്തുമ്പോള്‍ ഗര്‍ഭധാരണ സാധ്യത കുറയും അതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ മനസില്‍ വെച്ച് ഫാമിലി പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്.
 
ശാരീരികമായ വ്യായാമം നമ്മള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്‍പില്‍ സമയം ചിലവഴിക്കുന്നവരാണെങ്കില്‍ സിവസവും ഒരു മണിക്കൂര്‍ നടത്തം അടക്കമുള്ളവ ചെയ്യുന്നത് നല്ലതാണ്. 30 കഴിഞ്ഞ സ്ത്രീകളില്‍ സ്തനാര്‍ബുധ സാധ്യതയും ഉയരും എന്നതിനാല്‍ മാമ്മോഗ്രഫി കൃത്യമായ ഇടവേളകളില്‍ നടത്തണം, ഗര്‍ഭപാത്രത്തില്‍ കാന്‍സറിലെന്ന് ഉറപ്പ് വരുത്താന്‍ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും സെര്‍ഫിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്ങ് നടത്താം. 30 കഴിഞ്ഞ സ്ത്രീകളിലെ മറ്റൊരു പ്രധാനപ്രശ്‌നം എല്ലുതെയ്മാനമാണ്. അതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്തണം.
 
ജീവിതശൈലി രോഗങ്ങളായ കൊളസ്‌ട്രോള്‍,പ്രമേഹം എന്നിവ സംബന്ധിച്ചും കരുതല്‍ തുടങ്ങേണ്ട സമയമാണ് 30കള്‍. കൃത്യമായ ചെക്കപ്പുകളും ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തേണ്ടതും പ്രധാനമാണ്. തൈറോയിഡ് സംബന്ധമായ ടെസ്റ്റുകളും 30കള്‍ക്ക് ശേഷം നടത്തണം. എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭ്യമാകേണ്ടതിനാല്‍ വിറ്റാമിന്‍ ഡി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍