ഗര്‍ഭിണികള്‍ രാത്രിയില്‍ ജോലി ചെയ്‌താല്‍ അബോർഷൻ സംഭവിക്കുമോ ?
ബുധന്‍, 3 ഏപ്രില്‍ 2019 (19:11 IST)
ഇന്നത്തെ സമൂഹത്തില്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം കൂടുതലാണ്. ഐടി കമ്പനികളില്‍ മുതല്‍ മാധ്യമ സ്ഥാപനങ്ങളില്‍ വരെ ഉറക്കന്‍ നഷ്‌ടപ്പെടുത്തി സ്‌ത്രീകള്‍ ജോലി നോക്കുന്നുണ്ട്.
ഗർഭിണികളായ സ്‌ത്രീകള്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആദ്യത്തെ മൂന്ന് മാസം നൈറ്റ് ഷിഫ്‌റ്റ് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
രാത്രി ജോലി ചെയ്യുമ്പോൾ അബോർഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനം. കൃത്രിമ വെളിച്ചം മുഖത്തും കണ്ണിലും പതിക്കുന്നത് ഉറക്കം നഷ്‌ടമാകുന്നതിനും ക്ഷീണത്തിനും കാരണമാകും,
ഉറക്കത്തെയും ഉണരലിനെയും നിയന്ത്രിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ അളവ് സ്‌ത്രീകളില്‍ ഇല്ലാതാകുകയും ചെയ്യും. നേരത്തെയുള്ള പ്രസവം, ആര്‍ത്തവ വിരാമത്തിലെ പ്രശ്നങ്ങൾ, അബോർഷൻ എന്നിവയും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.