നിങ്ങള്‍ക്ക് ഇനിയും ജീവിക്കണോ? പ്ലീസ്, ടെന്‍ഷന്‍ അടിക്കാതിരിക്കൂ...ഹൈപ്പര്‍ടെന്‍ഷന്‍ വില്ലനാകുമ്പോള്‍

Webdunia
ചൊവ്വ, 17 മെയ് 2022 (15:30 IST)
മനുഷ്യന്‍ ഏറെ പേടിയോടെ കാണേണ്ട ഒന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദം. രാജ്യത്തെ പതിനഞ്ച് വയസ്സിന് മുകളിലുള്ള 21.3 ശതമാനം സ്ത്രീകള്‍ക്കും 24 ശതമാനം പുരുഷന്മാര്‍ക്കുമാണ് രക്താതിസമ്മര്‍ദമുള്ളത്. രാജ്യത്ത് സംഭവിക്കുന്ന 65 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം, രക്താതി സമ്മര്‍ദം, ഉയര്‍ന്ന ഗ്ലൂക്കോസ് നില എന്നിവയെല്ലാം ആരോഗ്യം സങ്കീര്‍ണമാക്കും. ഹൈപ്പര്‍ടെന്‍ഷന്‍ പലപ്പോഴും ഹൃദയാഘാതത്തിലേക്ക് കൊണ്ടെത്തിക്കും. രക്താതിസമ്മര്‍ദ്ദത്തിനു ഹൃദയത്തിന്റെ ആരോഗ്യവുമായി വളരെ അടുത്ത ബന്ധമുണ്ട്. അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നത് കുറച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യം കൂടി സംരക്ഷിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article