പനിക്കാലത്തെ പ്രമേഹമുള്ളവർ സൂക്ഷിക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിങ്കള്‍, 27 നവം‌ബര്‍ 2023 (18:10 IST)
കാലാവസ്ഥയില്‍ ഉണ്ടാകുന്ന അസ്ഥിരത പനിയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. കേരളത്തില്‍ മഴക്കാലമായാല്‍ പിന്നെ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ സീസണാണ്. ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി കേസുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഡെങ്കിപ്പനി സീസണില്‍ ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടവരാണ് പ്രമേഹരോഗികള്‍.
 
അതിനാല്‍ തന്നെ രോഗപ്രതിരോധശേഷിക്കായി ചില മുന്‍കരുതലുകള്‍ പ്രമേഹരോഗികള്‍ എടുക്കേണ്ടതായുണ്ട്. ഡെങ്കിയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമായത് ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയാണ്. ഇതിനായി വെള്ളവും പഴങ്ങളുടെ ജ്യൂസ്, ചായ തുടങ്ങിയവയും കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ ബാലന്‍സ് നിലനിര്‍ത്താം. ഓറഞ്ച്, ആപ്പിള്‍,കിവി തുടങ്ങിയ പഴങ്ങള്‍, ധാന്യങ്ങള്‍,പച്ചക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
 
കൃത്യമായ വ്യായാമത്തിനൊപ്പം തന്നെ മികച്ച വിശ്രമവും പ്രമേഹമുള്ളവര്‍ക്ക് ആവശ്യമാണ്. അമിതമായ വ്യായാമവും ആപത്താണ് എന്ന് മനസിലാക്കികൊണ്ട് വ്യായാമം ചെയ്യാം. ബ്ലഡ് ഷുഗര്‍ ലെവല്‍ ഇടയ്ക്കിടെ പരിശോധിക്കണം. അതിനനുസരിച്ചായിരിക്കണം ഭക്ഷണത്തില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍