ടോയ്‌ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, ഈ രോഗങ്ങൾ വരാം: സൂക്ഷിക്കാം

ബുധന്‍, 10 മെയ് 2023 (20:57 IST)
നമ്മളിൽ പലരും ടോയ്‌ലറ്റുകളിൽ പോകുമ്പോഴും മൊബൈൽ ഫോൺ കയ്യിൽ കരുതുന്നവരാണ്. പലരുടെയും പ്രധാനശീലങ്ങളിലൊന്നായി ഈ ശീലം മാറിക്കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റിൽ പോയി അധികസമയം ചെലവഴിക്കാൻ ഈ ശീലം കാരണമാകുന്നുണ്ട്. അതിനാൽ തന്നെ ഒരു ദുശ്ശീലമാണ് ടോയ്‌ലറ്റിലെ ഈ ഫോൺ ഉപയോഗം. ഇത് മൂലം പല പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടായേക്കാം.
 
ടോയ്‌ലറ്റിൽ അധികസമയം ചെലവഴിക്കുന്നു എന്നാൽ നിങ്ങൾ രോഗാണുക്കളുമായി കൂടുതൽ സമയം സമ്പർക്കത്തിലാകുന്നു എന്ന് തന്നെയാണ് അർഥം.ടോയ്‌ലറ്റിൻ്റെ വാതിൽ മുതൽ തറ,ഫ്ളഷ്,ലോക്ക് എന്നിവിടങ്ങളിൽ വരെ രോഗാണുക്കളുമായി സമ്പർക്കമുണ്ടാകുന്നു. അധികസമയം ടോയ്‌ലറ്റിൽ ഫോണുമായി ചെലവഴിക്കുന്നത് രോഗാണുക്കൾ ഫോണിൽ പറ്റിപിടിക്കാൻ പോലും കാരണമാകാം. ഇത്തരക്കാർ ബാത്ത് റൂമിൽ നിന്നും പുറത്തുവന്ന ശേഷം കൈകൾ മാത്രമായിരിക്കും ശുചിയാക്കുക. എന്നാൽ ദിവസം മുഴുവൻ സെൽഫോൺ കയ്യിൽ വെയ്ക്കുകയും ചെയ്യും. ഇത് മൊബൈൽ ഫോണിൽ നിന്നും രോഗാണു നിങ്ങളിലെത്താൻ സാധ്യത ഉയർത്തുന്നു. ഇ കോളി, സാൽമോണല്ലെ, ഷിഗെല്ല,ഹെപറ്റെറ്റിസ് എ, മെഴ്സ, വയറിളക്കം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത ഉയർത്തുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍