പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറവിരോഗം ഉണ്ടാകുന്നതിനുള്ള സാധ്യത 50ശതമാനം കുറയ്ക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:34 IST)
പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറവിരോഗം ഉണ്ടാകുന്നതിനുള്ള സാധ്യത 50ശതമാനം കുറയ്ക്കുമെന്ന് പഠനം. മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്. ഡിമന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത ഇന്റര്‍നെറ്റിന്റെ ഉപയോഗം 50ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇന്റെര്‍നെറ്റിന്റെ ഉപയോഗം കൊഗ്നിറ്റീവ് റിസര്‍വ് മെച്ചപ്പെടുത്തുമെന്നും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം കുറയാതെ നോക്കുമെന്നും ഇവര്‍ പറയുന്നു. 
 
ഓര്‍മ ശക്തിയും വെര്‍ബല്‍ തിങ്കിങും കൂട്ടുമെന്നും തലച്ചോര്‍ പ്രായമാകുന്നത് കുറയ്ക്കുമെന്നും പറയുന്നു. അതേസമയം ഇന്റര്‍നെറ്റ് രണ്ടുമണിക്കൂറിലധികം ഉപയോഗിക്കരുതെന്നും ഇത് വിപരീത ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍