വിശപ്പ് കൂടുതലുണ്ടോ ? ഇക്കാര്യങ്ങൾ അറിയണം !

ബുധന്‍, 18 മാര്‍ച്ച് 2020 (20:46 IST)
വയറുനിറയെ ഭക്ഷണം ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇതിന് പിന്നിൽ ചില കാരണങ്ങളും ഉണ്ടായേക്കാം. വിശപ്പ് നല്ലതാണ് പക്ഷേ അമിതമായ വിശപ്പായാൽ പ്രശ്‌നവുമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ് എന്ന വികാരം. 
 
മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും അരിപ്പൊടി, റവ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നവ ആയതിനാല്‍ അവ കഴിച്ചതിനു ശേഷം അധികം വൈകാതെ തന്നെ വയര്‍ ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നുകയും, വിശപ്പ് പെട്ടെന്ന് തിരികെ വരികയും ചെയ്യുന്നു.
 
പോഷകം ലഭ്യമല്ലാത്ത ഭക്ഷണം കഴിച്ചാൽ പിന്നീട് വീണ്ടും വിശപ്പ് തോന്നും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ ചിപ്പ്‌സ്, ഐസ്‌ക്രീം, ചീസ് നഗ്ഗട്‌സ് തുടങ്ങിയ ഭക്ഷണം എളുപ്പത്തിൽ വിശപ്പ് മാറ്റുമെങ്കിലും പിന്നീട് പെട്ടെന്ന് വിശക്കാൻ കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍