അല്പം ശ്രദ്ധിച്ചാല്‍ മഴക്കാല രോഗങ്ങളെ ചെറുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഞായര്‍, 9 ജൂലൈ 2023 (15:22 IST)
മഴക്കാലം ആരംഭിക്കുന്നതൊടെ പകര്‍ച്ചരോഗങ്ങളും ബാധിക്കുക പതിവാണ്. മഴ മൂലം വരുന്ന പനി,ചുമ,ജലദോഷം എന്നിവ മാറ്റി നിര്‍ത്തിയാല്‍ കൊതുകുകള്‍ പടര്‍ത്തുന്ന വിവിധ തരം രോഗങ്ങള്‍ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. അതുപോലെ തന്നെ വെള്ളത്തില്‍ നിന്നും മറ്റുമായി വേറെയും രോഗങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാകാം. ഇതില്‍ കൊതുകുകള്‍ പടര്‍ത്തുന്ന രോഗങ്ങളെ ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാവുന്നതാാണ്.
 
ഡെങ്കിപ്പനി,ചിക്കന്‍ ഗുനിയ,ജപ്പാന്‍ ജ്വരം എന്നിവയാണ് കൊതുകുകള്‍ പടര്‍ത്തുന്ന പ്രധാനരോഗങ്ങള്‍. പനി,ശരീരവേദന,വിശപ്പില്ലായ്മ,രുചിയില്ലായ്മ എന്നിവയെല്ലാമാണ് ഈ രോഗങ്ങളുടെയെല്ലാം പ്രധാനലക്ഷണങ്ങള്‍
 
ഡെങ്കി: ചുവന്ന ചെറിയ പാടുകള്‍,സാധാരണ പനി പോലെ വന്ന് ചികിത്സിച്ച് മാറുന്നു. ചുവന്ന ചെറിയ പാടുകള്‍ രണ്ടാം സ്‌റ്റേജിലേക്ക് മാറുന്നതിന്റെ സൂചനയാണ്. ഇതോടെ രോഗം ഗുരുതരമാകാം.
 
ചിക്കന്‍ഗുനിയ: മുള ഒടിഞ്ഞിരിക്കുന്ന പോലെ, കാലിലെയും കയ്യിലെയും ജോയിനുകള്‍ ദൃഡമാകുന്നത് വഴി നടക്കാന്‍ സാധിക്കില്ല. ശരീരവേദന, അസ്ഥികളില്‍ വേദന
 
ജപ്പാന്‍ ജ്വരം: തലച്ചോറുമായി ബന്ധപ്പെട്ടവ, സ്ഥലകാലബോധം നഷ്ടമാവുക, ഓര്‍മക്കുറവ്,എപ്പിലെപ്‌സി
 
 
ആദ്യം തന്നെ ചികിത്സ തേടണം. പനിയ്ക്ക് വരുന്ന മാറ്റങ്ങള്‍ ഡോക്ടറോട് കൃത്യമായി തന്നെ പറയേണ്ടതാണ്, ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാം.
 
കൊതുക് പടര്‍ത്തുന്ന രോഗങ്ങള്‍ വരാതിരിക്കാനായി ചുറ്റുവട്ടത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാം.കിണറുകള്‍ ബ്ലീച്ച് ചെയ്യാം. കൊതുക് നശീകരണത്തിനായി ഗപ്പി പോലുള്ള മത്സ്യങ്ങളെ ഉപയോഗിക്കാം. ഇവ നല്ലൊരു പ്രതിരോധ മാര്‍ഗമാണ്. കൂടാതെ കൊതുകുവലകള്‍ കൊതുകുനശീകരണത്തിനുള്ള മറ്റ് മാര്‍ഗങ്ങളും ഉപയോഗിക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍