ടിവി കണ്ടിരുന്ന് ഉറങ്ങേണ്ട;അമിതവണ്ണം ഉണ്ടാകുമെന്ന് പഠനം

തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (17:06 IST)
ടിവി കണ്ടിരുന്ന് ഉറങ്ങുന്നതും ബെഡ്‌റൂമിലെ കൃത്രിമവെളിച്ചവുമൊക്കെ നിങ്ങളുടെ ശരീരഭാരത്തിന്റെ കാര്യത്തില്‍ ഇടപെടുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ജാമ ഇന്റര്‍നാഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ജേണലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ടിവി അരണ്ട വെളിച്ചം കണ്ടിരുന്ന് ഉറങ്ങിപ്പോകുന്ന സ്ത്രീകളിലും ലൈറ്റ് ഓഫാക്കാതെയും ഉറങ്ങിപ്പോകുന്ന ആളുകളിലും ഒബിസിറ്റി വരെ ഉണ്ടായതായാണ് കണ്ടെത്തല്‍. 35-74 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്.
 
വെളിച്ചം ഇല്ലാത്ത അവസ്ഥ,അരണ്ട വെളിച്ചമുള്ള അവസ്ഥ,മുറിക്ക് പുറത്തുള്ള വെളിച്ചം,ടിവിയിലെ വെളിച്ചം എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ ഉറങ്ങഇപ്പോകുന്നവരിലെ ശരീര പ്രകൃതിയാണ് പഠനവിധേയമാക്കിയത്.17% ആളുകള്‍ക്കും അഞ്ചു കിലോ വരെ ഭാരം വര്‍ധിച്ചതായി കണ്ടെത്തി. ഇതില്‍ 22% ആളുകള്‍ക്ക് അമിതവണ്ണമുണ്ടായി. 33% ആളുകള്‍ക്ക് ഒബീസിറ്റിതന്നെ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 
ടിവിയുടെ വെളിച്ചത്തില്‍ ഉറങ്ങുമ്പോള്‍ നല്ല ഉറക്കം അഥവാ ഡീപ്പ് സ്ലീപ്പ് ലഭിക്കുന്നില്ല.പാതിമയക്കമായി മാറുകയാണ്. ഇത് കാരണം അപ്പറ്റൈറ്റ് ഹോര്‍മോണുകള്‍ തകരാറിലാകുന്നതാണ് അമിതഭാരത്തിന് ഇടയാകുന്നത്. ടിവി,സ്മാര്‍ട്ട്‌ഫോണ്‍,ടാബ്ലറ്റ്,ഇ റീഡര്‍ എന്നിവയും ബെഡ്‌റൂമിന് പുറത്തുവെക്കേണ്ട വസ്തുക്കളാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യോങ് മൂണ്‍പാര്‍ക് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍