ദഹനപ്രശ്‌നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും; ഈ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നോക്കു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ഏപ്രില്‍ 2024 (09:30 IST)
കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരിയായി ദഹിക്കുക എന്നത് ആരോഗ്യകാര്യങ്ങളില്‍ പ്രധാനമാണ്. ലോകത്ത് ഗ്യാസ്, വയറുപെരുക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുമായി മില്യണ്‍ കണക്കിന് ആളുകളാണ് ജീവിക്കുന്നത്. ദഹനപ്രശ്‌നങ്ങള്‍ നിങ്ങളുടെ നിത്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ചിലതരം ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് കൃത്യമ മധുരങ്ങള്‍. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഗ്യാസിനും കാരണമാകും. സംസ്‌കരിച്ച ഭക്ഷണങ്ങളും ദഹനത്തെ ബാധിക്കും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയും കുടലില്‍ അണുബാധയ്ക്കും കാരണമാകും. കൂടാതെ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും.
 
പാലിനെ പൂര്‍ണമായും ദഹിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ലാക്ടോസ് ഇന്റോളറന്‍സ്. പാലുല്‍പന്നങ്ങള്‍കൂടുതലായി കഴിക്കുന്നത്. വയര്‍പെരുക്കം, ഗ്യാസ്, വയറിളക്കം,എന്നിവയ്ക്ക് കാരണമാകും. പതിവായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറിനെ അസ്വസ്ഥമാക്കും. വയറിളക്കത്തിനും കാരണമാകും. അതുപോലെ കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്യാസിന് കാരണാകും. ഫാറ്റുള്ള ഭക്ഷണങ്ങളെ വിഘടിപ്പിക്കാന്‍ പ്രയാസമാണ്. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. കൂടുതല്‍ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഐബിഎസിന് കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍