നിങ്ങള്‍ അമിതമായി ചിന്തിക്കുന്നവരാണോ, എങ്ങനെ മനസ്സിലാക്കാം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ജനുവരി 2025 (19:38 IST)
അമിതമായി ചിന്തിക്കുന്ന ശീലം, ഉത്കണ്ഠയും സമ്മര്‍ദ്ദവും മുതല്‍ ഉറക്കക്കുറവ് വരെ നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കും. നിങ്ങള്‍ അമിതമായി ചിന്തിക്കുന്നവരാണോയെന്ന് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും എന്ത് പറയണം എങ്ങനെ പറയണമെന്ന് നിങ്ങള്‍ അമിതായി ചിന്തിക്കുന്നു. ഒരു തീരുമാനമെടുക്കുന്നതു വലിയ സമവാക്യങ്ങള്‍ പരിഹരിക്കുന്നതു പോലെ തോന്നാം. 
 
വേഗം ഉറക്കം വരാത്ത ആളുകളായിരിക്കും നിങ്ങള്‍. കാരണം നിങ്ങളുടെ തലച്ചോറില്‍ കുന്നോളം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കാനായി കിടക്കുന്നുണ്ടാകും. അമിതമായി ചിന്തിക്കുന്നത് എങ്ങനെ നിര്‍ത്താം. ചിന്തിക്കുന്നതിന് ഒരു സമയപരിധി സജ്ജമാക്കുക. നിങ്ങള്‍ക്കുണ്ടാകുന്ന ചിന്തകള്‍ ഒരു പേപ്പറില്‍ എഴുതി വയ്ക്കുക. 
 
ഇത് അമിതമായ ചിന്ത കുറയ്ക്കാന്‍ സഹായിക്കും. അമിതമായ ചിന്തകള്‍ നിങ്ങളുടെ മനസിനെ കൈയ്യേറുകയാണെന്ന് തോന്നിയാല്‍ മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഉദഹരണത്തിന് പാട്ടുകള്‍ക്കുക അല്ലെങ്കില്‍ നിങ്ങളുടെ മറ്റു ഹോബികള്‍ ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍