വ്യായാമം അമിതമാകുന്നുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം ? - ഫലം ഇതായിരിക്കും
വെള്ളി, 23 നവംബര്‍ 2018 (14:36 IST)
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പൊണ്ണത്തടിയും അമിതഭാരവും. സ്‌ത്രീകളെയും കുട്ടികളെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും ഭക്ഷണക്രമവുമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.
അമിത വണ്ണത്തിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും വ്യായാമം ഇല്ലായ്‌മയാണ് പ്രധാന വില്ലന്‍. ഇതോടെയാണ് പലരും ജിമ്മില്‍ പോകുന്നത്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും അമിത വണ്ണം ഇല്ലായ്‌മ ചെയ്യുന്നതിന് സഹായിക്കും.
വ്യായാമം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോരുത്തരും അവരവർക്കിണങ്ങിയ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം അമിത വ്യായാമം പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആഴ്ചയില്‍ അഞ്ചു ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ ദിവസം മൂന്നു മണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവരില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പഠനം പറയുന്നു. വിഷാദവും അമിതമായ ടെന്‍ഷനും ഇവരെ പിടികൂടും.
മിതമായ വ്യായാമശീലങ്ങള്‍ മനസിന് ഉല്ലാസവും സന്തോഷവും പകരുമെന്നും ഓക്‌സ്‌ഫഡ് സർവകലാശാലയും യേല്‍ സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തില്‍ വ്യക്തമായി.
നന്നായി വ്യായാമം ചെയ്യുന്ന ഒരാളെ അപേക്ഷിച്ച് യാതൊരു വ്യായാമവും ഇല്ലാത്ത ഒരാള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത 500% ഇരട്ടിയാണ്. അതേസമയം ഇടയ്ക്കിടെ വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഇതിനുള്ള സാധ്യത 390% ഇരട്ടിയാണ്.