ശ്വസനപ്രശ്‌നങ്ങളെ അകറ്റാം, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 ഫെബ്രുവരി 2024 (08:29 IST)
ഒമേഗ 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം. ദി അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 15063 അമേരിക്കക്കാരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ 55 ശതമാനവും സ്ത്രീകളായിരുന്നു. കൂടാതെ ഇവരുടെ ശരാശരി പ്രായം 56 ആയിരുന്നു. പഠനപ്രകാരം ഒരാളുടെ ശരീരത്തിലെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ടായിരിക്കുന്നത് ശ്വാസകോശ പ്രശ്‌നങ്ങളെ കുറയ്ക്കുന്നു. 
 
സാധാരണയായി ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നത് സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങളില്‍ നിന്നും സപ്ലിമെന്റുകളില്‍ നിന്നുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍