ക്രിയാറ്റിന്‍ കൂടുതലാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 ജനുവരി 2024 (15:45 IST)
നേഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ശരീരത്തിന്റെ പ്രോട്ടീന്റെ ദഹനത്തില്‍ നിന്നും പേശീകലകളുടെ വിഘടനത്തിലൂടെയും ഉണ്ടാകുന്ന ഒരു മാലിന്യമാണ് ക്രിയാറ്റിന്‍. ഇത് രക്തത്തിലൂടെ വൃക്കവഴിയാണ് പുറം തള്ളുന്നത്. എല്ലാവരുടേയും രക്തത്തില്‍ ക്രിയാറ്റിന്റെ ചെറിയൊരംശം ഉണ്ടാകും. എന്നാല്‍ ഇത് കൂടുന്നത് വൃക്കകളുടെ അനാരോഗ്യത്തെയാണ് കാണിക്കുന്നത്. 
 
അമേരിക്കയില്‍ 15ശതമാനത്തോളം പേര്‍ക്കും ക്രോണിക് കിഡ്‌നി ഡിസീസ് ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 90ശതമാനം പേര്‍ക്ക് രോഗവിവരം അറിയില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം. ക്രിയാറ്റിന്‍ കൂടുതല്‍ ഉള്ളവര്‍ പ്രോട്ടീന്‍, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കൂടാതെ ക്രിയാറ്റിന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് നിര്‍ത്തണം. ആവശ്യത്തിന് വെള്ളവും കുടിക്കണം.
 
വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത ആരോയും പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമില്ലല്ലൊ. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഒരാളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് 250 മില്ലിലിറ്ററിന്റെ എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്നാണ്. അതായത് രണ്ടുലിറ്റര്‍ വെള്ളം. ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുക, ഊര്‍ജ്ജത്തെ നിയന്ത്രിക്കുക, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക, ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുക, വിഷാംശങ്ങളെ പുറന്തള്ളുക, പോഷകങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക എന്നീ ഒട്ടനവധി ധര്‍മങ്ങളാണ് ജലത്തിന് ശരീരത്തില്‍ നിര്‍വഹിക്കാനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍