അതുകൊണ്ടുതന്നെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കണ്ണൂരിൽ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് ബാധിതരായവരെ പരിചരിക്കുന്നവരും അവരോട് ഇടപഴകുന്നവരുമാണ് അതീവ ശ്രദ്ധ പുലർത്തേണ്ടത്. ഇതേ സമയം, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ച് മൂന്ന് പേർകൂടി മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.