പലരും പരാതിപ്പെടാറുള്ളതാണ് വായ്നാറ്റം. എന്നാല്‍ പലരും തുറന്നു പറയാനും മടിക്കുന്ന ഒന്നാണിത്. വായ്നാറ്റം ആളുകളില്‍ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും അപകര്‍ഷതാബോധം ഉണ്ടാക്കുകയും ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് വായ്നാറ്റം ഉണ്ടാകാറുണ്ട്. നാം കഴിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍, വെള്ളം കുടിക്കാതിരിക്കുക, പുകവലി, ചില മരുന്നുകളുടെ ഉപയോഗം, മോണരോഗം എന്നിവയൊക്കെ വായ്നാറ്റത്തിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ ശ്വാസകോശരോഗങ്ങള്‍, കഫക്കെട്ട്,കരള്‍ രോഗങ്ങള്‍ ,ജലദോഷം എന്നിവ ഉള്ളവര്‍ക്കും വായ്നാറ്റം ഉണ്ടാകാറുണ്ട്. കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
വായ്നാറ്റം ഇല്ലാതാക്കാന്‍ ആദ്യം ശീലിക്കേണ്ടത് ശരിയായ ശുചിത്വമാണ്. അതുപോലെ ധാരാളം വെള്ളം കുടിക്കുക, വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക, ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് വായില്‍ കൊള്ളുക, സള്‍ഫര്‍ കൂടുതലടങ്ങിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, പുകവലി ഒഴിവാക്കുക എന്നിവയിലൂടെ ഒരു പരിധി വരെ വായ്നാറ്റം ഒഴിവാക്കാനാകും. എന്തൊക്കെ ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ശരിയായ കാരണം കണ്ടെത്തി അതു ചികിത്സിക്കുകയാണ് വേണ്ടത്.