അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

ശ്രീനു എസ്

ചൊവ്വ, 8 ജൂണ്‍ 2021 (18:26 IST)
രുചിയിലെന്ന പോലെ തന്നെ ഗുണത്തിലും  മുന്‍പന്തിയിലാണ് മാമ്പഴം. ഏതാണ്ട് ആയരത്തില്‍ അധികം ഇനം മാമ്പഴങ്ങള്‍ ഉണ്ട്. ലോകത്തിലെ 40% ത്തോളം മാമ്പഴവും ഇന്ത്യയില്‍ നിന്നാണ്. മാമ്പഴം കഴിക്കുന്നതുകൊണ്ടു ആരോഗ്യപരമായിട്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മാമ്പഴം കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ശുചിയാക്കുകയും കൂടുതല്‍ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ യുടെ കലവറയാണ് മാമ്പഴം. 
 
ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണുകള്‍ വേഗം വരണ്ടുപോകുന്നത് തടയാനും സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയതാണ് മാമ്പഴം. മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമാക്കുകയും ശരീരത്തിനാവശ്യമില്ലാത്ത കലോറികളെ നശിപ്പിക്കുകും ചെയ്യുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അതുവഴി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍