ശരീരസൗന്ദര്യത്തോടൊപ്പം തന്നെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് പല്ലുകളും. നല്ല ചിരി ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. എന്നാല്‍ പലരും നേരിടുന്ന പ്രശ്നമാണ് പല്ലിന്റെ മഞ്ഞനിറം അല്ലെങ്കില്‍ നിറം മങ്ങിയ പല്ലുകള്‍. പലരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം അവരുടെ ജീവിതരീതി,ശൈലി എന്ന്ിവാണ്. ഇന്ന് വിപണിയില്‍ പല്ലു വെളുപ്പിക്കാനുള്ള ധാരാളം സാധനങ്ങള്‍ ലഭ്യമാണ്. പക്ഷെ അവയില്‍ പലതും ധാരാളം രാസവസ്തുക്കള്‍ അടങ്ങിയവയുമാണ്. ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ പല്ലിന്റെ സ്വാഭാവിക ഘടന നശിപ്പിക്കുകയും പിന്നീട് പല പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. പണ്ടു മുതലെ നാട്ടിന്‍ പ്രദേശങ്ങളില്‍ കണ്ടു വരുന്ന ഒരു ശീലമാണ് ആര്യവേപ്പിന്റെ തണ്ടുകൊണ്ടു പല്ലുതേയ്ക്കുന്നത്.
പല്ലിന്റെ സംരക്ഷണത്തിന് ഒരുപാട് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചെറുത്തു നിര്‍ത്താന്‍ ആര്യവേപ്പ് സഹായിക്കുന്നു. ആര്യവേപ്പില പാലുചേര്‍ത്ത അരച്ച് അതുകൊണ്ട് പല്ലു തേയ്ക്കുന്നത് പല്ലിന്‍ വെള്ള നിറം ലഭിക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ പല്ലിന്റെ ആരോഗ്യത്തിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.