കൊവിഡ് ഭേദമായവരില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ജാപനീസ് പഠനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഡിസം‌ബര്‍ 2023 (13:37 IST)
കൊവിഡ് ഭേദമായവരില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ജാപനീസ് പഠനം. ജപ്പാനിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റിയൂഷനായ റികെനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തില്‍ വൈറസ് കുറേകാലം നീണ്ടുനില്‍ക്കുമ്പോള്‍ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു. 
 
രോഗം ഭേദമായി രണ്ടുമുതല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ വരാനാണ് സാധ്യത. അതേസമയം പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മുതലായ രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മോശം ഭക്ഷണരീതിയും, വ്യായാമക്കുറവും, അമിതവണ്ണവും സമ്മര്‍ദ്ദവും ഹൃദയത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article