ചക്കയുടെ ആരോഗ്യ ഗുണം ഇപ്പോള്‍ പ്രശസ്തമായിരിക്കുകയാണ്. പല പഠനങ്ങളും ഇത് സംബന്ധിച്ച് വരുന്നുണ്ട്. ചക്കപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് റെറ്റിനല്‍ ഡീജനറേഷനെ തടയുന്നു. അങ്ങനെ കാഴ്ച മങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തൈറോയിഡ് രോഗമുള്ളവര്‍ക്കും ചക്കപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ കോപ്പര്‍ ധാരാളം ഉണ്ട്. ഇത് തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്നു.