ഉറങ്ങാന്‍ പോകുന്നതിന് ഒരു സമയം നിശ്ചയിക്കണം. ഒരു ദിവസം എട്ടുമണിക്ക്, അടുത്ത ദിവസം ഒമ്പതരയ്ക്ക്, പിന്നീട് പതിനൊന്നുമണിക്ക് എന്നിങ്ങനെ ഒരു ചിട്ടയുമില്ലാതെ ഉറങ്ങാന്‍ പോകരുത്. സമയക്രമം പാലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്ന് ചെയ്യുക. പരമാവധി താമസിച്ചുകിടക്കുക. അതായത്, രാത്രി 11.30ന് ഉറങ്ങാനുള്ള സമയമായി നിശ്ചയിക്കുക. ഒരു 21 ദിവസം ശീലിച്ചാൽ പിന്നെ ആ സമയം ആകുമ്പോൾ താനേ ഉറക്കം വരും.
ഉറങ്ങുന്നതിന് എത്രസമയം മുമ്പാണ് ആഹാരം കഴിക്കേണ്ടത് എന്നറിയാമോ? ആഹാരം കഴിച്ചതിന് ശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ. അതായത് 11.30ന് ഉറങ്ങുന്നയാള്‍ 7.30 ഡിന്നര്‍ കഴിച്ചിരിക്കണം. ഉറക്കം കിട്ടാന്‍ കുറുക്കുവഴികള്‍ തേടേണ്ടതില്ല. ഇളം നിറങ്ങളിലുള്ള ബെഡ്‌റൂമുകള്‍ തെരഞ്ഞെടുക്കുക. വൃത്തിയുള്ള കിടക്ക വിരിയുണ്ടായിരിക്കുക. നേര്‍ത്ത സംഗീതം പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള കരുതല്‍ നടപടിയെടുക്കുക. ഇതൊക്കെ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
ഉറങ്ങാന്‍ പോകുന്നതിന് ടിവി കാണുക, ലാപ്‌ടോപ്പില്‍ നോക്കുക, ഫോണില്‍ വാട്‌സ് ആപ് ചാറ്റില്‍ സമയം കളയുക ഈ വക വിനോദങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കുക.