പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാൻ അപ്പിളിനും തക്കാളിക്കുമാകും, ചെയ്യേണ്ടത് ഇത്രമാത്രം !

Webdunia
ശനി, 30 മാര്‍ച്ച് 2019 (20:14 IST)
പുകവലി മനുഷ്യന്റെ മരണത്തെ വേഗത്തിലാക്കുന്ന ഒരു ശീലമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുകവലി വളരെ വേഗത്തിൽ ശ്വാസകോശ ക്യാൻസറിന് കാരണമാകും, നിക്കോട്ടിന് ശ്വാസ കോശത്തിൽ അടിഞ്ഞുകൂടി ക്യാൻസർ കോശങ്ങൾ വളരുന്നതാണ് ഇതിനു പ്രധാന കാരണം. എന്നാൽ പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയായി സൂക്ഷിക്കുന്നതിന് ഫലപ്രദമായ വഴിയുണ്ട് എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
 
പുകവലിക്കുന്നവർ ദിവസേനയുള്ള ആഹാരത്തിൽ ധാരാളം ആപ്പിളും തക്കാളിയും ഉൾപ്പെടുത്തിയാൽ ശ്വാസകോശത്തെ വൃത്തിയായി സൂക്ഷിക്കാനാകും എന്നാണ് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആപ്പിളും തക്കാളിയും ചേർന്ന് ശ്വാസ കോശത്തിന് സംരക്ഷണ നൽകും എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
 
ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന നിക്കോട്ടിനെ ഇവ നീക്കം ചെയ്യുകയും, ശ്വാസകോശങ്ങളിലെ ക്യാൻസറസ് കോശങ്ങളുടെ വളർച്ച ചെറുക്കുകയും ചെയ്യും എന്നതിനാലാണ് തക്കാളിയും ആപ്പിളും പുകവലിക്കാരുടെ സംരക്ഷകരായി മാറുന്നത്. പുകവലിക്കുന്നവർ തക്കാളിയും ആപ്പിളും നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതോടെ പുകവലിമൂലമുണ്ടാകുന്ന മരണങ്ങൾ ചെറുക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article