സലാഡുകള്‍ പതിവാക്കിയാല്‍ നേട്ടങ്ങള്‍ പലത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍!

Webdunia
ചൊവ്വ, 9 ജൂലൈ 2019 (16:45 IST)
പച്ചക്കറികളും ഇലക്കറികളും ചേര്‍ന്ന സലാഡുകള്‍ പതിവാക്കേണ്ടത് ആവശ്യമാണ്. മാറിയ ജീവിത ശൈലിയും ബന്ധപ്പെട്ട രോഗാവസ്ഥകളും ശരീരത്തെ ദുര്‍ബലാമാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം കുറയുക കൂടി ചെയ്യുന്നതോടെ തളര്‍ച്ച ക്ഷീണം എന്നിവ ശക്തമാകും.

ഈ അവസ്ഥ മറികടക്കാനുള്ള ഏറ്റവും നല്ല പ്രതിവിധികളില്‍ ഒന്നാണ് സാലഡുകള്‍ ശീലമാക്കുക എന്നത്. ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്ന് കൂടിയാണ്  ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സലാഡുകള്‍.

ദിവസവും ഒരു നേരം സലാഡ് കഴിക്കുന്നവരില്‍ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയും. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article