അമിതവണ്ണം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ജനുവരി 2024 (18:38 IST)
എല്ലാ രോഗങ്ങളുടേയും ആവാസ കേന്ദ്രമാണ് അമിതവണ്ണം. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും ഈ പ്രശ്‌നം കാണുന്നുണ്ട്. ദീര്‍ഘസമയം ഇരുന്ന് കമ്പ്യൂട്ടര്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സകലരും അമിതവണ്ണക്കാരാണ്. കായിക അധ്വാനം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുമ്പോള്‍ 30ന് മുകളില്‍ കൂടുതല്‍ ഉള്ളവരെയാണ് പൊണ്ണത്തടിയുള്ളവര്‍ എന്ന് പറയുന്നത്. 
 
പ്രധാനമായും പൊണ്ണത്തടി ഒരു ജീവിത ശൈലി രോഗമാണ്. ഇന്‍സുലിന്‍ റസിസ്റ്റന്‍സാണ് ഇതിന് പറയുന്ന അവസ്ഥയുടെ പേര്. അമിത വണ്ണക്കാരിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ വരാന്‍ സാധ്യതയുള്ളത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article