അസിഡിറ്റി എളുപ്പം തടയാം; വീട്ടിലുണ്ട് മാര്‍ഗം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (19:03 IST)
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഭക്ഷണത്തിന് രുചിയും മണവും നല്‍കുക എന്നതിനപ്പുറം പല ആരോഗ്യഗുണങ്ങളും ഗ്രാമ്പുവിനുണ്ട്.ഗ്രാമ്പുവിലടങ്ങിയിരിക്കുന്ന യൂജനോള്‍ എന്ന സംയുക്തം ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
 
കൂടാതെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഗ്രാമ്പുവിലടങ്ങിയിരിക്കുന്നു.ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ നല്ലതാണ്. കൂടാതെ വിട്ടുമാറാത്ത ചുമ,ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു സഹായിക്കുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ തവണ കുടിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍