ഓറഞ്ച് കൊളസ്‌ട്രോള്‍ കുറയ്‌ക്കുമോ ?; അറിയണം ഈ ഗുണങ്ങള്‍

ചൊവ്വ, 25 ഡിസം‌ബര്‍ 2018 (13:52 IST)
ശരീരത്തിന് ഉന്മേഷവും കരുത്തും പകരാന്‍ ഓറഞ്ചിന് സാധിക്കുമെന്നതില്‍ സംശയമില്ല. സൌന്ദര്യം വര്‍ദ്ധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഓറഞ്ച് ഉത്തമമാണ്.

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ചിന്റെ തൊലി ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഓറഞ്ച് പതിവാക്കുന്നത് പലവിധ രോഗങ്ങള്‍ കുറയാനും സഹായിക്കും. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനൊപ്പം രക്തത്തെ ശുദ്ധിയാകുന്നതിനും കാരണമാകും. കിഡ്‌നിയില്‍ കല്ലുണ്ടാകുന്നത് തടയാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഓറഞ്ചിന് സാധിക്കും.

ആസ്ത്മ രോഗികള്‍ ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് അകത്തും പുറത്തുമുള്ള അലര്‍ജികളെ തടയാം. ബ്ലഡ് പ്രഷര്‍ കുറക്കാനും ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍