തലചുറ്റല്‍ എങ്ങനെ ?; മുന്‍ കരുതല്‍ സ്വീകരിക്കാനാകുമോ ?

തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:05 IST)
ഏത് തൊഴില്‍ മേഖല ആയാലും സ്‌ത്രീയേയും പുരുഷനെയും ഔര്‍ പോലെ അലട്ടുന്ന ഒന്നാണ് തലചുറ്റൽ. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ട ചില സാഹചര്യങ്ങളും തലചുറ്റൽ അഥവാ തലകറക്കത്തിനു കാരണമാകും.

എന്താണ് തലചുറ്റല്‍ എന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ചുറ്റുപാടും കറങ്ങുന്നതുപോലെ തോന്നിപ്പിക്കുന്ന വെർട്ടിഗോ, നേരെ നിൽക്കാൻ സാധിക്കാതെ വരിക, സമതുലനമില്ലെന്നു തോന്നുക. കണ്ണിൽ ഇരുട്ടു കയറുക. ബോധം കെടുന്നതുപോലെ തോന്നുക എന്നിവയെല്ലാം ഇവയിൽ പെടാം.

തലചുറ്റൽ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ലാത്തതിനാല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. ചിലരില്‍  ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് തലചുറ്റൽ ഉണ്ടാകുകയുമാണ്.

തലചുറ്റലിന് ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 65 വയസ്സിനു മുകളിലുള്ള 50% പേരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍