അമിതമായി രക്തത്തില്‍ അയണ്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമാകുന്ന ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത്തരത്തില്‍ അമിതമായി അടിയുന്ന അയണ്‍ നീക്കം ചെയ്യാന്‍ രക്തദാനത്തിലൂടെ സാധിക്കും. കൂടാതെ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയ്ക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും.
അമിതമായി രക്തത്തില്‍ ഇരുമ്പ് അടിയുന്നത് കരള്‍,ഹൃദയം എന്നിവയ്ക്കും ദോഷകരമാണ്. ഈ അവസ്ഥയില്ലാതെയാകാനും രക്തദാനം സഹായിക്കും. രക്തദാനം ചെയ്യുമ്പോള്‍ നഷ്ടമാകുന്ന രക്തം നികത്താനായി ശരീരം പ്രവര്‍ത്തിക്കുകയും പുതിയ രക്തകോശങ്ങള്‍ ഉത്പാദിക്കപ്പെടുകയും ചെയ്യുന്നു. നല്ല ആരോഗ്യമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് രക്തദാനം ചെയ്യാന്‍ സാധിക്കുക. ഇവര്‍ 50 കിലോ ശരീരഭാരത്തിലും കൂടുതലായിരിക്കണം.