ഈ പ്രശ്നങ്ങൾക്ക് ജീരകവെള്ളമാണ് ഏറ്റവും നല്ല പ്രതിവിധി !

Webdunia
വെള്ളി, 14 ജൂണ്‍ 2019 (20:02 IST)
കാലങ്ങളായി ജീരകവെള്ളം നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ്.. തലമുറകളായി നമ്മളിലേക്ക് മൈകാറ്റം ചെയ്യപെട്ട ഒരു രീതിയാണ് ജീരക വെള്ളം കുടിക്കുക എന്നത്. എന്നാൽ ജീരകംവെള്ളം കുടിക്കുനതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് വസ്തുത. നമ്മൾ ചിന്തിക്കുന്നതിലും  മുകളിലാണ് ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ. 
 
ജീരമവെള്ളം ഏറ്റവുമധികം ഗുണം ചെയ്യുക നമ്മുടെ ദഹ‌ന പ്രക്രിയക്കാണ്. ദഹനത്തെ സുഗമമാക്കുന്ന എൻസൈമുകളെ ഉത്പാദിപ്പിക്കാൻ ജീരകവെള്ളത്തിന് കഴിവുണ്ട്. സദ്യകൾക്ക് ശേഷം ജീരകവെള്ളം നൽകുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്. ശരീരത്തിലെ വിശപദാർത്ഥങ്ങളെ ജീരകവെള്ളം പുറംതള്ളും എന്നതാണ് മറ്റൊരു പ്രധാന ഗുണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചെറുക്കാൻ ജീരക വെള്ളത്തിന് കഴിവുണ്ട്. ജീരകവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും. 
 
അമിത വണ്ണം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് നിയന്ത്രിക്കുക എന്നത് ഏറെ പ്രയാസകരവും. അമിത വണ്ണം കുറക്കുന്നതിനും ജീരകവെള്ളം സഹായിക്കും, വിശപ്പിനെ വരുതിയിൽ നിർത്താൻ ജീരകവെള്ളത്തിന് കഴിവുണ്ട് എന്നതാണ് ഇതിന് കാരണം. കോളസ്ട്രോളിനെ നിയത്രിക്കുന്നതിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് ജീരകവെള്ളം. മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കി ജീരകവെള്ളം നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article