കയപ്പാണെന്ന് കരുതി മാറ്റിവെയ്ക്കരുത്, അറിയാം പാവയ്ക്കയുടെ ഗുണങ്ങൾ

വ്യാഴം, 1 ജൂണ്‍ 2023 (18:14 IST)
മറ്റ് പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായി അല്പം കയപ്പ് കൂടുതലുള്ളതിനാല്‍ തന്നെ കയപ്പക്ക/ പാവയ്ക്ക് ഇഷ്ടപ്പെടുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ എത്ര ഇഷ്ടമില്ലെങ്കിലും പാവയ്ക്ക് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഒരു പക്ഷേ പാവയ്ക്ക ആരും തിന്നുപോകും.
 
ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. വൈറ്റമില്‍ ബി1,ബി2,ബി3, വൈറ്റമിന്‍ സി മഗ്‌നീഷ്യം ഫോളേറ്റ് സിങ്ക്,ഫോസ്ഫറസ്,മാംഗനീസ്, ഫൈബറുകള്‍,കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
 
പാവയ്ക്കക്കുള്ളില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ആന്റി മൈക്രോബിയല്‍,ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാകാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യത്തിനും പാവയ്ക്ക നല്ലതാണ്. മുഖക്കുരു മാറാന്‍ പാവയ്ക്ക നല്ലതാണ്. കൂടാതെ കൊഴുപ്പ് നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് സാധിക്കുന്നതിനാല്‍ അമിതവണ്ണമുള്ളവര്‍ക്ക് പാവയ്ക്ക തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍