വിപണിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുകള്‍ എല്ലാം തന്നെ മായം കലര്‍ന്നതാണ്. ഇത്തരം മായം കലര്‍ന്ന ഭക്ഷ്യവസ്തുകള്‍ തിരിച്ചറിയാനും വലിയ പാടാണ്. ഇന്ന് ഒരു പാട് മായം ചേര്‍ക്കുന്ന ഒന്നാണ് മത്സ്യം. മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തിരിച്ചടിയാന്‍ വെറും മൂന്ന് മിനിറ്റ് മതി.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞരായ എസ്ജെ ലാലി, ഇആര്‍പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്.
ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തണം. ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും. വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.