മീന്‍ തല കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍; 98% പേര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ഡിസം‌ബര്‍ 2024 (14:00 IST)
പലരും മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍ മീനിന്റെ തല ആരും കഴിക്കാറില്ല. മീ തല കഴിക്കുന്നതുകൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു അതിനാല്‍ തന്നെ ഇനി മീന്‍ തല ഉപേക്ഷിക്കുമ്പോള്‍ ഇക്കാര്യം ചിന്തിക്കണം. വിറ്റാമിന്‍ എയുടെ കലവറയാണ് മീനിന്റെ തല. ഇത് കണ്ണിന്റെ കാഴ്ചശക്തിക്ക് അത്യാവശ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ്.
 
കാഴ്ചമങ്ങല്‍, തിമിരം എന്നിവ തടയാന്‍ ദിവസവും മീനിന്റെ തല കഴിക്കാം. മീനിന്റെ തലയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. ഓര്‍മ്മശക്തിയും ശ്രദ്ധയും ഇത് വര്‍ദ്ധിപ്പിക്കും. കൂടാതെ വൃക്കകളില്‍ കല്ലുണ്ടാകുന്നതും മീനിന്റെ തലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തടയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍