ചെവിക്കുള്ളിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാലുടൻ നമ്മൽ ആദ്യം ചെയ്യുക ചെവിയിലേക്കൊരു ബഡ്സ് എടുത്ത് തിരിക്കുക എന്നതാണ്. ചെവിയിലെ അഴുക്ക് ബഡ്സ് ഉപയോഗിച്ചാണ് നീക്കേണ്ടത് എന്നാണ് നമ്മളിൽ പലരുടേയും ധാരണ. എന്നാൽ ഈ ധാരന തെറ്റാണ് എന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക് അത്യന്തം ദോഷകരമാണെന്ന്. പഠനം പറയുന്നു.
ഇത്തരത്തിലേൽക്കുന്ന ചെറിയ ക്ഷതം പോലും വലിയ രീതിയിൽ കേൾവിശക്തിയെ ബാധിക്കാം. മാത്രമല്ല ചെവിക്കുള്ളിലെ മൃതുവയ തൊലിക്ക് പരിക്കേൽപ്പിക്കുന്നതിലൂടെ മുറിവുകൾ ഉണ്ടാകാന്‍ ഇതു കാരണമായിത്തീരും, ചെവിക്കുള്ളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ ചികിത്സ തേടുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് നല്ലത്.