ഈ ഭക്ഷണങ്ങൾ നിങ്ങൾ വെറും വയറ്റിൽ കഴിക്കരുത്

ചൊവ്വ, 28 നവം‌ബര്‍ 2023 (19:36 IST)
ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യുമെന്നത് നമ്മളിൽ പലർക്കും അറിയുന്നതല്ല. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങൾ രാവിലെ കഴിക്കരുതെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ചില പഴങ്ങളും പച്ചക്കറികളും പോലും വെറും വയറ്റിൽ കഴിക്കരുത്. ഇതിൽ ചിലതെല്ലാം ഏതെന്ന് നോക്കാം.
 
മഫിൻസ്: കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. കാർബോ ഹൈഡ്രേറ്റ് കഴിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് ഒട്ടും തന്നെ നല്ലതല്ല.
 
കക്കരിക്ക: ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും
 
സിട്രസ് ഫലങ്ങൾ: അസിഡിക് ആയതിനാൽ അന്നനാളത്തെ ദോഷകരമായി ബാധിക്കും. 
 
പഴം: പഴത്തിൽ ഉയർന്ന അളവിൽ മഗ്നീഷ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നത് ശരീരത്തിൽ മഗ്നീഷ്യം- പൊട്ടാസ്യം ബാലൻസ് തെറ്റിക്കുന്നു
 
ആപ്പിൾ: മലബന്ധത്തിന് കാരണമാകും
 
ചായ, കാപ്പി: വയറിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടാക്കും ഇത് കൂടാതെ വയറിനകത്തെ അസിഡിക് സ്വഭാവം കൂടുന്നതിനും ഇത് കാരണമാകുന്നു.
 
തക്കാളി: ഇതിലെ ടാനിക് ആസിഡ് അന്നനാളത്തിന് ദോഷകരമാകും. ഇതിലെ അസിഡിക് സ്വഭാവമാണ് അതിന് കാരണം.
 
പൊട്ടറ്റോ ചിപ്സ്: ഉയർന്ന അളവിൽ ഉപ്പുള്ളതിനാൽ രക്തസമ്മർദ്ദത്തിന് കാരണമാകാം. ഇത് ഹൃദയത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കാം.
 
തൈര്: പ്രോബയോട്ടിക് ആണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നതിനാൽ യാതൊരു ഗുണവും ചെയ്യില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍