കാഴ്ചയിൽ സുന്ദരൻ, പക്ഷേ സ്മാർട്ട്‌ഫോണിലുള്ള രോഗാണുക്കളെ കുറിച്ച് അറിഞ്ഞാൽ പിന്നെ തൊടാൻ മടിയ്ക്കും

വ്യാഴം, 9 ഏപ്രില്‍ 2020 (15:58 IST)
നമ്മുടെ ജീവതത്തിന്റെ തന്നെ ഭാഗമാണ് സ്മാർട്ട് ഫോണുകൾ. അത്രകണ്ട് നമ്മുടെ ശരീരത്തോട് തന്നെ ചേർന്നിരിക്കുന്നതാണ് സ്മാർട്ട്ഫോണുകൾ. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിൽ കൂടിയും. ഇപ്പോഴിതാ നമ്മുടെ സ്മാർട്ട് ഫൊണുകൾ വൈറുസുകളുടെ ഇഷ്ട സങ്കേതമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. 
 
പതിനേഴായിരത്തോളം വൈറസുകൾ നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ട് എന്നാണ് കണ്ടെത്തൽ. ഒരു ടൊയ്‌ലറ്റ് സീറ്റിൽ കാണപ്പെടുന്ന അണുക്കളേക്കാൾ കൂടുതലാണ് ഇതെന്ന് ഓർക്കണം. അരിസോണ സർവകലാശാല നടത്തിയ പഠനത്തിലാണ് ആശ്ചര്യപ്പെടുത്തുന്ന ഈ കണ്ടെത്തൽ.  
 
സാധരണ ഗതിയിൽ ഫോണുകളിൽ കാണപ്പെടുന്ന അണുക്കൾ അത്ര ഉപദ്രവകാരികളലീങ്കിൽ കുടിയും. സ്മാർട്ട് ഫോണുകൾ വഴി അസുഖങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനത്തിൽ പറയുന്നത്. അസുഖമുള്ള ഒരാളുടെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരിലേക്കു അസുഖം പകരാമെന്ന് സാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍