ശനിയാഴ്ചയാണോ ജനനം ? ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !

വ്യാഴം, 9 ഏപ്രില്‍ 2020 (15:15 IST)
ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം മുതൽ നമ്മുടെ ചുറ്റുപാടുകൾ വരെ അതിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ ജന്മദിനത്തിന്റെ സ്വാധീനവും നമ്മുടെ സ്വഭാവവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും സ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം.
 
ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്നവരാണ് ശനിയാഴ്‌ച ജനിച്ചവർ. ഇക്കൂട്ടർക്ക് നിർബന്ധബുദ്ധി കൂടുതലായിരിക്കും‌. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തുതീർക്കുന്ന ഇവർ കർക്കശ സ്വഭാവക്കാരും നേർവഴിക്ക് ചിന്തിക്കുന്നവരുമാണ്. ഏറ്റെടുത്ത കാര്യങ്ങൾ  ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുന്നവരാണ് ഇവർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍