ആരോഗ്യവാനായ ഒരാള്‍ക്ക് വായുഗുണനിലവാരം 300ല്‍ എത്തിയാല്‍ വരെ ശ്വാസംമുട്ടും; ഡല്‍ഹിയില്‍ 472

ശ്രീനു എസ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (09:30 IST)
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമാകുന്നു. ഇന്ത്യയില്‍ 17 ശതമാനം കൊവിഡ് മരണങ്ങള്‍ക്കും കാരണം വായുമലിനീകരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ 15ശതമാനം കൊവിഡ് മരണങ്ങള്‍ക്കും കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് പറയുന്നു.
 
ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണമൂലം രോഗികളായവരെന്ന് ഐഎംഎ പറഞ്ഞു. കഴിഞ്ഞാഴ്ചമുതലാണ് ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു തുടങ്ങിയത്. സാധാരണയായി ആരോഗ്യവാനായ ഒരാള്‍ക്ക് വായുഗുണനിലവാരം 300ല്‍ എത്തിയ സാഹചര്യത്തില്‍ ശ്വാസംമുട്ടും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ഡല്‍ഹിയില്‍ വായുഗുണനിലവാരം 472 ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article