ദിവസം 11 മിനിട്ട് നടത്തം ചെറിയ പ്രായത്തിലുള്ള മരണസാധ്യത കുറയ്ക്കും

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (21:02 IST)
ആരോഗ്യം സംരക്ഷിക്കാനായി മണിക്കൂറുകളോളം ജിമ്മിലും മറ്റും ചിലവഴിക്കുന്നവർ നമുക്ക് ചുറ്റുപാടും ഏറെയുണ്ട്. കൃത്യമായി ഡയറ്റ് പ്ലാൻ ഇല്ലാതെ ചുരുങ്ങിയ സമയത്ത് ഭക്ഷണം കുറച്ചുകൊണ്ടുള്ള തടിക്കുറയ്ക്കുന്നത് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. എന്നാൽ ചെറിയ വ്യായമങ്ങൾ ശരീരത്തിന് നൽകുന്ന ഗുണം ഏറെയാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
 
കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ദിവസം 11 മിനിട്ട് വ്യായമം ചെയ്യുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.  സൈക്കിൾ ചവിട്ടുക, നടത്തം,ഡാൻസിങ്ങ്, ടെന്നീസ് കളിക്കുക എന്നിങ്ങനെ ദിവസം 11 മിനിട്ട് വ്യായാമം ചെയ്യുന്നത് ഹൃദയപ്രശ്നങ്ങൾ വരാനുള്ള സാധ്യത 17 % കുറയ്ക്കുന്നതായാണ് കണ്ടെത്തൽ.
 
സ്ഥിരമായുള്ള വ്യായാമം ശരീരത്തിലെ കൊഴുപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും നല്ല ഉറക്കത്തിനും കാരണമാകും. ആഴ്ചയിൽ 75 -150 മിനിട്ട് വ്യായാമം ചെയ്യാനാണ് പഠനത്തിൽ നിർദേശമുള്ളത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി നടന്നുപോകുക, കുട്ടികൾക്കൊപ്പം കളിക്കുക എന്ന് തുടങ്ങി ചെറിയ കാര്യങ്ങളിലൂടെ തന്നെ ഇത് നിത്യ ജീവിതത്തിൽ ശീലമാക്കാവുന്നതാണ്. ഇവയ്ക്കൊപ്പം മസിലുകൾക്ക് ഉറപ്പേകാനുള്ള വ്യായമങ്ങൾ ആഴ്ചയിൽ 2 തവണ ചെയ്യുന്നതും വലിയ ഗുണം ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article