ചികിത്സ തേടാതെ ദമ്പതികള്‍ കൊവിഡ് ബാധിതരായി വീടിനുള്ളില്‍ മരണപ്പെട്ടു. പാലക്കാട് സ്വദേശി കെ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് മരിച്ചത്. ഇവര്‍ ചെന്നൈ നെസപ്പാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്. കുറച്ചു ദിവസമായി രോഗബാധിതരായിരുന്നിട്ടും ഇവര്‍ ആരെയും അറിയിച്ചിരുന്നില്ല. പുറത്തേക്ക് കാണാതായതോടെ അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് ഇവരെ കണ്ടെത്തിയത്.