സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. എന്നാല്‍ നിരവധിതവണ തന്നെ ഇത്തരത്തില്‍ വിളിച്ചിട്ടും താന്‍ തനിച്ചുപോയില്ലെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടിലാണ് പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം ഉള്ളത്.