രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറുകോടി കടന്നു

ശ്രീനു എസ്

ഞായര്‍, 28 മാര്‍ച്ച് 2021 (12:36 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറുകോടി കടന്നു. ഇതുവരെ 6,02,69,782 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് രോഗം മൂലം 312 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ ആകെ എണ്ണം 1,19,71,624 ആയിട്ടുണ്ട്.
 
രാജ്യത്തെ ആകെ കൊവിഡ് മരണം 1,61,552 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 4,86,310 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആറുകോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍