കൊറോണ വൈറസ് ലക്ഷണങ്ങൾ ഇവയൊക്കെ!

റെയ്‌നാ തോമസ്
തിങ്കള്‍, 27 ജനുവരി 2020 (14:39 IST)
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്‌ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. നിരവധി പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കുന്നത്. 
 
വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
 
 
ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article