Long Covid: ലോങ് കോവിഡ് ബീജത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ചൈനീസ് പഠനം

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (15:34 IST)
ലോങ് കൊവിഡ് പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൈനീസ് പഠനം. വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ പറ്റി പറയുന്നത്. ജൂണ്‍ 2022 മുതല്‍ ജൂണ്‍ 2023 മവരെയുള്ള കാലഘട്ടത്തില്‍ ഗ്യുയിലിന്‍ പീപ്പിള്‍ ആശുപത്രിയിലെ 85 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇവരുടെ സീമൻ സാമ്പിളുകള്‍ കൊവിഡിന് മുന്‍പുള്ള ആറ് മാസക്കാലവും കൊവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെ തരം തിരിക്കുകയായിരുന്നു.
 
കൊവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും സംഖ്യയും കാര്യമായ തോതില്‍ കുറയുന്നതായാണ് കണ്ടത്. ബീജത്തീന്റെ ചലനത്തെയും ഇത് ബാധിച്ചു. കൊവിഡ് മാറി 3- 6 മാസക്കാലത്തിന് ശേഷം പക്ഷേ സ്ഥിതി മെച്ചപ്പെട്ടതായി പഠനത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ലോങ് കൊവിഡ് ബീജത്തിന്റെ നിലവാരത്തെ താത്കാലികമായെങ്കിലും ബാധിക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article