മുലക്കണ്ണില്‍ നീര്, സ്തനത്തില്‍ നിറവ്യത്യാസം; സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം, സ്ത്രീകള്‍ ശ്രദ്ധിക്കുക

ബുധന്‍, 3 മെയ് 2023 (11:07 IST)
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സര്‍. കൂടുതലായും സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്‍മാരേയും ഇത് ബാധിക്കാറുണ്ട്. 
 
സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചില്ലെങ്കില്‍ രോഗം രൂക്ഷമാകാനും മറ്റ് ശരീരഭാഗങ്ങളെ കൂടി ബാധിക്കാനും സാധ്യത കൂടുതലാണ്. അര്‍ബുദം തലച്ചോറിലേക്ക് വ്യാപിച്ചാല്‍ തലവേദന, ഛര്‍ദി എന്നിവയെല്ലാം ഉണ്ടാകും. ശ്വാസകോശത്തിലേക്ക് ബാധിക്കുകയാണെങ്കില്‍ ശ്വാസംമുട്ടല്‍, എല്ലിലേക്ക് വ്യാപിക്കുകയാണെങ്കില്‍ നടുവേദന, എല്ല് പൊട്ടുക, വയറിന് വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നു. 
 
സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറ വ്യത്യാസം, മുലക്കണ്ണില്‍ നീര് വന്നുമുട്ടുക, വേദന, വ്രണങ്ങള്‍, സ്തനത്തില്‍ വേദനയില്ലാത്ത മുറിവുകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍