ഉയരം കുറവാണോ ? സങ്കടം വേണ്ട, ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും പറയും, ഉയരം കുറവ് മതി എന്ന് !

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (20:27 IST)
ഉയരം കുറഞതിന്റെ പേരിൽ പല അപമനങ്ങളും കളിയാക്കലുകളും സഹിച്ചവർക്ക് അഭിമാനത്തോടെ തലയുയർത്തി പറയാം ഉയരം കുറഞ്ഞതുകൊണ്ട് എനിക്ക് നേട്ടങ്ങൾ മാത്രമേ ഒള്ളു എന്ന്. ഉയരം കുറഞ്ഞതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ഒന്ന് ഉയരം കുറഞ്ഞിരുന്നെങ്കിൽ എന്ന് ആളുകൾ ചിന്തിക്കും. അത്രക്കധികമാണ് ഗുണങ്ങൾ.  
 
ഉയരം കുറഞ്ഞ ആളുകൾ ഉയരം കൂടിയവരെക്കാൾ കൂടുതൽ കാലം ജീവിക്കും എന്നാണ് പ്ലോസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ഉയരം കുറഞ്ഞവരിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ വരാനുള്ള സാധ്യത കുറവാണ് എന്നതിനാലാണ് ആയൂർദൈർഘ്യം വർധിക്കുന്നതിന് കാരണം.
 
ക്യാൻസർ വരാനുള്ള സാധ്യത ഉയരം കൂടിയവരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവർക്ക് കുറവാണ് എന്നും തെളിഞ്ഞിട്ടുണ്ട്. ക്യാന്‍സര്‍ കാസസ് ആന്‍ഡ് കണ്‍ട്രോള്‍ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇത് വ്യക്തമാക്കുന്നത്. രക്തം കട്ടപിടിച്ചുണ്ടാകുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയരം കുറഞ്ഞവരിൽ കുരവായിരിക്കും. മാത്രല്ല. ഉയരം കുറഞ്ഞവരുടെ തലച്ചോറ്‌ അതിവേഗം പ്രവർത്തിക്കും. ശരീരത്തിൽ നിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ അതിവേഗം സംവേദനം ചെയ്യപ്പെടും എന്നതിനാലാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article