മുഖചർമ്മത്തിലെ എണ്ണമയം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2020 (15:32 IST)
എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരുവും പടുകളുമെല്ലാം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ചർമ്മത്തിലെ എണ്ണമയത്തെ എപ്പോഴും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതു കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. സെബം കൂടുതലായി ഉത്പാതിപ്പിക്കുന്നത് നിയന്ത്രിക്കുകയാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി.
 
ആദ്യമായി ആഹാര ശീലത്തിലാണ് മാറ്റം വരുത്തേണ്ടത്. എണ്ണമയം കൂടുതൽ ഉള്ള ആഹാര പദാർത്ഥങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. ചോക്ലേറ്റ്, ചീസ്, ബട്ടര്‍, നെയ്യ് എന്നിവ ഇത്തരക്കാർക്ക് പൂർണമായും ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത് ഉത്തമമാണ്. 
 
മേക്കപ്പിലും ശ്രദ്ധ വേണം. കട്ടിയുള്ളതും എണ്ണമയമുള്ളതുമായ മേക്കപ്പ് സാധനങ്ങളും ഫൌണ്ടേഷനുകളും ഉപയോഗിക്കരുത്. ദിവസേന കഴിക്കുന്ന ആഹാര സാധനങ്ങളിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ധാരാളം നട്സ് ആഹാരത്തിൽ ഉൾപ്പെടുത്തുക. 
 
നാരങ്ങ ഓറഞ്ച് തുടങ്ങിയ പഴ വർങ്ങൾ ധാരാളമായി കഴിക്കുന്നത് ചർമ്മത്തിൽ എണ്ണയുടെ അളവ് കുറക്കാൻ സഹായിക്കും. മീൻ കഴിക്കുന്നതും വളരെ നല്ലതാണ് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുഖത്തിൽ സന്തുലിതാവസ്ഥ നില നിർത്തും  

അനുബന്ധ വാര്‍ത്തകള്‍

Next Article