വാഴപ്പഴത്തിന്റെ തൊലി നിസാരനല്ല, ആരോഗ്യ ഗുണങ്ങള്‍ ഏറെ!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 ഫെബ്രുവരി 2023 (18:52 IST)
വാഴപ്പഴം കഴിച്ച ശേഷം ശത്രുക്കളെ വീഴ്ത്താന്‍ റോഡില്‍ വാഴപ്പത്തിന്റെ തൊലി ഇടുന്ന ധാരാളം തമാശ രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിലും പ്രയോജനകരമായ ആരോഗ്യഗുണങ്ങള്‍ ഈ തൊലിക്കുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ ഇത് ശരീരഭാരം കുറയ്ക്കാന്‍ ബെസ്റ്റാണ്. കൂടാതെ ബ്ലോട്ടിങും അസിഡിറ്റിയും കുറയ്ക്കും. ഇതില്‍ വൈറ്റമിന്‍ ബി6, സി, മാംഗനീസ്, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. 
 
നിരവധി ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ആന്റി ഇന്‍ഫ്‌ളമേഷന്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍