വായുമലിനീകരണം പ്രമേഹത്തിന് കാരണമാകുന്നു !

വെള്ളി, 3 ഓഗസ്റ്റ് 2018 (13:02 IST)
വായു മലീനീകരണം പ്രമേഹത്തിന് കാരണമാകുന്നതായി പുതിയ പഠനത്തിലെ കണ്ടെത്തൽ. അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാല നടത്തിയ പഠനത്തിലാണ് വയു മലിനീകരണം വലിയ രീതിയിൽ പ്രമേഹത്തിനു കാരണമാകുന്നതായി കണ്ടെത്തിയത്. 
 
മലിനമയ വായു ശ്വസിക്കുന്നതിലൂടെ ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറക്കുകയും ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യും. ചെറിയ രീതിയിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിന് കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 
 
2016 3.2 ദശലക്ഷം പേർക്കാണ് വായു മലിനീകരണ കാരണം പ്രമേഹം ബാധിച്ചത് എന്ന് പഠനം വ്യക്തമാക്കുന്നു. വായു മലിനീകരനം നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തെയും നിയന്ത്രിക്കാനാകുമെന്നാണ് പഠനം നടത്തിയ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍