തലയിൽ എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള 6 ഗുണങ്ങൾ ഇതാ

ചൊവ്വ, 6 ഓഗസ്റ്റ് 2019 (16:26 IST)
തലയ്ക്ക് എണ്ണ ഒരു വളം തന്നെയാണ്. എന്നാൽ, ചിലർക്ക് എണ്ണ ഇഷ്ട്മല്ലാത്തതിൽ തലയിൽ ഇത് ഉപയോഗിക്കാറില്ല. ഇത് മൂലം മുടിയുടെ വളർച്ച ശോഷിച്ച് പോവുകയും ചെയ്യും. എണ്ണ തലയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. 
 
1. ആവണക്കണ്ണ, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കുക. മുടികൊഴിച്ചിൽ തടയാൻ ഇത് സഹായിക്കും.
 
2. മുടി കഴുകാന്‍ ചൂടുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്. ഇത് മുടി പരുക്കനും വരണ്ടതുമാക്കും.
 
3. എണ്ണ പതിവായി തലയില്‍ തേച്ചാല്‍ അകാലനര തടയാനാവും. അത് മാത്രമല്ല പതിവായി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കും.
 
4. എണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും.
 
5. പതിവായി എണ്ണ തേയ്ക്കുന്നത് ദീര്‍ഘകാലത്തേക്ക് മുടിക്ക് പോഷണം നല്‍കും.
 
6. താരനെ തടുക്കാന്‍ ദിവസവും എണ്ണ തേയ്ക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍