അന്ധര്‍ 3.7 കോടി;കാഴ്ച കുറഞ്ഞവര്‍ 12.4 കോടീ

FILEFILE
മനുഷ്യരിലെ എല്ലാ അവയവങ്ങളും ഒന്നിനൊന്ന് ഉപയോഗമുള്ളതാണ്. എന്നാല്‍ കണ്ണുകള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്. ലോകത്തിലെ മനോഹാരിത ആസ്വദിക്കുന്നതിന് ദൈവം നമ്മള്‍ക്ക് നല്‍കിയ വരമാണ് കണ്ണുകള്‍. എന്നാല്‍ അന്ധത കാഴ്‌ചയുടെ മാനോഹാരിതക്കു മുന്നില്‍ കറുത്ത മേഘമായി പടര്‍ന്നു കയറുമ്പോള്‍ ജീവിതം ദു:ഖകരമാകുന്നു.

ഓരോ അഞ്ചു സെക്കന്‍റിലും ഒരു വ്യക്തിക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നു. എന്നാല്‍ വിഷമകരമായ മറ്റൊരു അവസ്ഥ ഓരോ ഒരു മിനിറ്റിലും ഒരു കുട്ടിക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നുവെന്നതാണ്.

ലോകത്ത് ആകമാനം 3.7കോടി അന്ധരാണുള്ളതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. 12.4 കോടി ആളുകള്‍ കുറഞ്ഞ കാഴ്‌ച ശക്തിയുള്ളവരാണ്.

ഓരോ വര്‍ഷവും 1 മുതല്‍ 2 മില്യണ്‍ വരെ ആളുകള്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നു. 90% അന്ധന്മാരും ദരിദ്രമായ മൂന്നാം ലോകരാജ്യങ്ങളിലാണുള്ളത്. 75% അന്ധതയും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാല്‍ ഇവര്‍ക്ക് ചികിത്സ പലപ്പോഴും മരിചീകയാണ്.അന്ധത തടയുന്നതിനുള്ള മികച്ച നടപടികളുടെ അപര്യാപ്തത മൂലം 2020 ല്‍ 75 മില്യണ്‍ അന്ധര്‍ ലോകത്ത് ഉണ്ടാകുമെന്ന് കരുതുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് വനിതകള്‍ക്ക് കാഴ്ച്ച നഷ്‌ടപ്പെടുവാനുള്ള സാദ്ധ്യത കൂടുതലാണ്. ദു:ഖകരമായ മറ്റൊരു കാര്യം കാഴ്‌ച പുന:സ്ഥാപിക്കുന്നതിനും അന്ധത തടയുന്നതിനും ആവശ്യമായ ചികിത്സ വളരെയേറെ ചെലവേറിയതാണ് എന്നുള്ളതാണ്.

മിഷന്‍ 2020 ‘കാഴ്‌ചക്കുള്ള അവകാ‍ശം‘

ലോക ആരോഗ്യ സംഘടന നടപ്പിലാക്കുന്ന’ വിഷന്‍ 2020‘ പറയുന്നത് കാഴ്‌ച അവകാശമാണെന്നാണ്. ലോകത്ത് അന്ധത നിവാരണം ചെയ്യുക എന്ന ദൌത്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് അന്താരാഷ്‌ട്ര അന്ധത നിവാരണ ഏജന്‍സി, ലോകത്തുള്ള വിവിധ സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ലോക ആരോഗ്യ സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതിക്ക് 100 മില്യണ്‍ ജനങ്ങളെ അന്ധത ബാധിക്കുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .1999ലാണ് ഈ പദ്ധതി ആരംഭിച്ചത്.2020 ഓടെ ഈ പദ്ധതിയിലൂടെ ലോകത്ത് നിന്ന് അന്ധത നിവാരണം ചെയ്യുവാന്‍ കഴിയുമെന്ന് ലോക ആരോഗ്യ സംഘടന പ്രതീക്ഷിക്കുന്നു.

അന്ധരുടെ പുനരുദ്ധാരണം, അന്ധത നിവാരണം ചെയ്യുന്നതിണ് മികച്ച മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണ പ്രോത്സാഹനം എന്നിവയും ഈ പദ്ധതിയുടെ കീഴില്‍ വരുന്നു.

വെബ്ദുനിയ വായിക്കുക